ജില്ലാ സ്ക്കൂള്‍ ശാസ്ത്രോല്‍സവം 2014


കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു

നവംബറില്‍ തിരൂരില്‍ നടക്കുന്ന സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ വിവരങ്ങള്‍
ശാസ്ത്രമേള



             രണ്ട് ദിവസങ്ങളിലായി തളിപ്പറമ്പില്‍ നടന്നു വരുന്ന കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. റംലാ പക്കറിന്‍റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട തളിപ്പറമ്പ് എം.എല്‍.എ ശ്രീ. ജെയിംസ് മാത്യൂ അവര്‍കര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മനു തോമസ്, തളീപ്പറമ്പ് നഗരസഭാ കൗണ്‍സിലര്‍മാരായ ശ്രീ.  കെ. സുബൈര്‍, ശ്രീ. സി.സി. ശ്രീധരന്‍, വി.എച്ച്.എസ്.സി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീമതി. എം.ശെല്‍വമണി, തളിപ്പറമ്പ് നോര്‍ത്ത് എ.ഇ.ഒ ശ്രീ. ഇ.ശശിധരന്‍, ശാസ്ത്രോത്സവം നടന്ന വിവിധ സ്ക്കൂളുകളിലെ പ്രധാനാദ്ധ്യാപകരായശ്രീ.  എം.കാസിം, ശ്രീ. സക്കരിയ.കെ, ശ്രീ. നാരായണന്‍കുട്ടി. പി, ശ്രീ. ശശിധരന്‍.ഇ.പി, പി.ടി.എ പ്രസിഡണ്ടുമാരായ ശ്രീ. രവീന്ദ്രന്‍, ശ്രീമതി. ഡാന്‍സി റഫീഖ്, ശ്രീ. മുഹമ്മദ് ഫാറൂഖ്, ശ്രീമതി. ലളിത എന്നിവര്‍ സംസാരിച്ചു.  തളിപ്പറമ്പ ഡി.ഇ.ഒ ശ്രീമതി. കെ.ജ്യോതി സ്വാഗതവും മൂത്തേടത്ത് ഹൈസ്ക്കൂള്‍ പ്രധാനാദ്ധ്യാപിക ശ്രീമതി. പി.എന്‍. കമലാക്ഷി നന്ദിയും പറഞ്ഞൂ.
               സാമൂഹ്യ ശാസ്ത്ര മേളയില്‍ എച്ച്എസ്എസ് വിഭാഗത്തില്‍ 47 പോയിന്റോടെ പയ്യന്നൂര്‍ ഉപജില്ലയും 38 പോയിന്റോടെ കൂത്തുപറമ്പും ജേതാക്കളായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പയ്യന്നൂര്‍ ഉപജില്ല 56 പോയിന്റും, മാടായി ഉപജില്ല 46 പോയിന്റുംകണ്ണൂര്‍ നോര്‍ത്ത് 42 പോയിന്റും നേടി. യുപി വിഭാഗത്തില്‍ പയ്യന്നൂര്‍ ഉപജില്ല 31ഉം കൂത്തുപറമ്പ് 29ഉം മട്ടന്നൂര്‍ 24വീതം പോയിന്റും നേടി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. എല്‍പി വിഭാഗത്തില്‍ ഇരിക്കൂര്‍ 31ഉം മാടായി 29ഉം തളിപ്പറമ്പ് നോര്‍ത്ത് 28ഉം പോയിന്റ് നേടി വിജയിച്ചു.പ്രവൃത്തി പരിചയമേളയില്‍ എച്ച്എസ്എസ് വിഭാഗത്തില്‍ കണ്ണൂര്‍ നോര്‍ത്ത് ഒന്നും ഇരിട്ടിയും പാനൂരും രണ്ടും മൂന്നും സ്ഥാനം നേടി. എച്ച്എസ് വിഭാഗത്തില്‍ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല ഒന്നും തളിപ്പറമ്പ് നോര്‍ത്ത് രണ്ടും മാടായി മൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തില്‍ കണ്ണൂര്‍ നോര്‍ത്ത്, പയ്യന്നൂര്‍, മാടായി ഉപജില്ലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ശാസ്ത്രമേളയില്‍ എച്ച്എസ്എസ് വിഭാഗത്തില്‍ ഇരിട്ടി സബ്ജില്ല 46 പോയിന്റും തലശേരി, മട്ടന്നൂര്‍ സബ്ജില്ലകള്‍ 42പോയിന്റ്വീതവും കൂത്തുപറമ്പ് സബ്ജില്ല 41 പോയിന്റും നേടി വിജയിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ തലശേരി 52പോയിന്റും കണ്ണൂര്‍ നോര്‍ത്ത് 47 പോയിന്റും തലശേരി സൗത്ത് 44 പോയിന്റും നേടി. യുപി വിഭാഗത്തില്‍ ഇരിട്ടി 40ഉം പയ്യന്നൂര്‍ മാടായി സബ്ജില്ലകള്‍ 38 പോയിന്റ് വീതവും നേടി. എല്‍പി വിഭാഗത്തില്‍ പയ്യന്നൂര്‍ 31,ഇരിക്കൂര്‍, മാടായി ഉപജില്ലകള്‍ 29പോയിന്റും പാപ്പിനിശേരി 28 പോയിന്റും നേടി ജേതാക്കളായി. 



നവംബറില്‍ തിരൂരില്‍ നടക്കുന്ന സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ വിവരങ്ങള്‍

ശാസ്ത്രമേള                              സാമൂഹ്യശാസ്ത്രമേള

ഗണിതശാസ്ത്രമേള                       പ്രവൃത്തിപരിചയമേള

ഐ.ടി മേള 


 


















തളിപ്പറമ്പ്: 2014-15 വര്‍ഷത്തെ കണ്ണൂര്‍ റവന്യൂജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവത്തിന് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്ക്കൂളില്‍ തിരിതെളിഞ്ഞു. രാവിലെ കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീ. ദിനേശന്‍ മഠത്തില്‍ പതാക ഉയര്‍ത്തി. 

         തുടര്‍ന്ന് നടന്ന ചടങ്ങില്‍ ശാസ്‌ത്രോത്സവത്തിന്റെ ഔപചാരികമായ  ഉദ്ഘാടനം മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബഹുമാനപ്പെട്ട മന്ത്രി കൃഷി വകുപ്പ് മന്ത്രി ശ്രീ. കെ.പി.മോഹനന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. കെ. എ. സരള അദ്ധ്യക്ഷത വഹിചു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീ. ദിനേശന്‍ മഠത്തില്‍ സ്വാഗതവും ശ്രീ. കെ വി ടി മുസ്തഫ നന്ദിയും പറഞ്ഞു.

      കണ്ണുര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്ക്കൂള്‍ ശാസ്ത്രോല്‍സവം 2014 സ്പെഷ്യല്‍ പേജ് സന്ദര്‍ശിക്കുക  Click

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 2014 
മത്സര ഫലങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ആവശ്യമുള്ള മേളയുടെ പേര് സെലക്ട് ചെയ്ത് റിസള്‍ട്ട് കാണുക

ജില്ലാ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് മൂത്തേടത്ത് ഹൈസ്ക്കൂളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ നിന്ന്

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 2014 തളിപ്പറമ്പില്‍- മത്സര ഫലങ്ങള്‍


കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം പുതുക്കിയ സമയക്രമം

ശാസ്ത്രമേള      ഐ. ടി മേള 2014    ഗണിത ശാസ്ത്രമേള 2014

പ്രവൃത്തി പരിചയ മേള     സാമൂഹ്യശാസ്ത്രമേളജില്ലാ ശാസ്ത്രമേള സമയക്രമം

ശാസ്ത്ര മേള

30-10-2014 ( Thursday )

 

 Venue : Seethi Sahib Higher Secondary School , Taliparamba

L P SECTIONCollections / Models10 AM
Charts10 AM
Simple Experiments10 AM


UP SECTIONWorking Model10 AM
Still Model
Research Type Project
Improvised Experiments


UP SECTIONQUIZ10 AM
HS SECTIONQUIZ10 AM
HS SECTIONTALENT SEARCH EXAM 2 PM
HSS SECTIONQUIZ 2 PM


HS SECTIONScience Drama
10 AM

31-10-2014 ( Friday )



HS SECTIONWorking Model10 AM
Still Model
Research Type Project
Improvised Experiments
Science Magazine


HSS SECTIONWorking Model10 AM
Still Model
Research Type Project
Improvised Experiments
L P / UP SECTIONTeaching Aid10 AM
Teachers Project10 AM
HS SECTIONTeaching Aid10 AM
Teachers Project10 AM
HSS SECTIONTeaching Aid10 AM
Teachers Project10 AM



  SCIENCE DRAMA CLUSTERS

Venue :  SEETHI SAHIB HIGHER SECONDARY SCHOOL , TALIPARAMBA

CLUSTER 1CLUSTER 2CLUSTER 3
Time : 10.30 AM to 1.00 PMTime : 1.30 PM to 3.00 PMTime : 3.00 PM to 5.00 PM
THALASSERY NORTHKANNUR NORTHIRIKKUR
THALASSERY SOUTHKANNUR SOUTHPAYYANUR
PANOORIRITTYTALIPARAMBA NORTH
CHOKLIMATTANNURTALIPARAMBA SOUTH
KOOTHUPARAMBAMADAYIPAPPINISSERY



NB :  ഓരോ ക്ലസ്റ്ററിലും പങ്കെടുക്കേണ്ട ടീമുകളുടെ ടീം മാനേജർമാർ അനുവദിച്ച സമയത്തിന്  1 മണിക്കൂർ മുമ്പ്   വേദിയിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ് . 








DISTRICT SCIENCE FAIR 2014 CLASS ROOM LAY OUT


( Seethi Sahib HSS Taliparamba )


https://drive.google.com/file/d/0B-mzQzZcD8TOSVF0dVNCcHNtT3M/view?usp=sharing

( click on the image to enlarge )

No comments:

Post a Comment